കിഴക്കിന്റെ വെനീസ്സായ
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കലവൂരിലെ വളവനാട് എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു.
വീടിനടുത്തുള്ള ഇലഞ്ഞിക്കൽ സ്കൂളിൽ പ്രാധമീക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നെ എവിടെയൊക്കെയോ പോയി എന്തൊക്കെയോ പഠിച്ചു. റേഷന്‍ വെട്ടിക്കുറച്ച് ദാരിദ്ര്യരേഖക്കു മുകളിലാക്കിയപ്പോള്‍ മറ്റു നിവര്‍ത്തിയില്ലാതെ ഗള്‍ഫില്‍ വന്നു.ദുബായ് സിനിമയില്‍ രവി മാമ്മന്‍ അര്‍മാദിച്ച ദുഫായ് അല്ല ദുഫായ്.ദുബായില്‍ നിന്ന് ഏകദേശം 170 കി.മി. മാറി അല്‍ എയ്‌ന്‍ എന്ന പച്ചപ്പു നിറഞ്ഞ സുന്ദര മരുഭൂമി.ഇവിടമാണ് ഞങ്ങളുടെ വിഹാര കേന്ദ്രം.